കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

വീടുകളുടെ താക്കോൽദാനം 29 ന്; KPA വാർത്താസമ്മേളനം നടത്തി

By admin 25-12-2022

വീടുകളുടെ താക്കോൽദാനം 29 ന്; KPA വാർത്താസമ്മേളനം നടത്തി

വീടുകളുടെ താക്കോൽദാനം 29 ന്; KPA വാർത്താസമ്മേളനം നടത്തി

കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ കേരള പ്രവാസി അസോസിയേഷൻ നാഷണൽ കൗൺസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനം. KPA ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത ആയിരം ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽദാന പരിപാടി വിശദീകരിക്കാനാണ് വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്. 29 ന് വ്യാഴാഴ്ച്ച വൈകുന്നേരം 5.30 ന് ബഹു. ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻപിള്ളയാണ് താക്കോൽദാനം നിർവഹിക്കുക. കുടുംബാരോഗ്യ ഇൻഷുറൻസ് പദ്ധതി ശ്രീ. എം.കെ രാഘവൻ എംപിയും ട്രസ്റ്റിന്റെ പദ്ധതി പ്രഖ്യാപനം ശ്രീ. പിടിഎ റഹീം എംഎൽഎയും നിർവഹിക്കും. മര്‍ക്കസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി ഭവന നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായവിതരണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി വീല്‍ ചെയര്‍ വിതരണം ചെയ്യും. കേരളാ പ്രവാസി അസോസിയേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലോളി, മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വെള്ളപ്പാലത്ത് ബാലകൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തും. കേരളാ പ്രവാസി അസോസിയേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ അശ്വനി നമ്പാറമ്പത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആശ്രയമറ്റ പാവങ്ങള്‍ക്ക് സ്‌നേഹ വീട് കൈമാറുന്ന ഈ ചടങ്ങില്‍ എല്ലാവരുടേയും സാന്നിധ്യം ഉണ്ടാകണമെന്ന് കേരളാ പ്രവാസി അസോസിയേഷന്‍ നാഷണല്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിക്കുന്നു. 'ആയിരം ഭവന പദ്ധതിയ്ക്ക്' ഒപ്പം മറ്റു ജീവകാരുണ്യ പദ്ധതികളും കേരളാ പ്രവാസി അസോസിയേഷൻ ആസൂത്രണം ചെയ്തിട്ടുണ്ട്. 

2022 ഡിസംബർ 29ന് വ്യാഴാഴ്ച്ച 5:30 PM മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെന്റർ 

മുഖ്യാതിഥി & താക്കോൽദാനം: ശ്രീ. അഡ്വ. പി.എസ് ശ്രീധരൻ പിള്ള (ബഹു. ഗോവ ഗവർണർ) 

ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം: ശ്രീ. എം.കെ രാഘവൻ (ബഹു. എം.പി) 

ട്രസ്റ്റിന്റെ പദ്ധതി പ്രഖ്യാപനം: ശ്രീ. പി.ടി.എ റഹീം (ബഹു. എം.എൽ.എ) 

സാമ്പത്തിക സഹായവിതരണം: ഡോ. മുഹമ്മദ് അബ്‌ദുൾ ഹകീം അസ്ഹരി (ബഹു. മാനേജിങ് ഡയറക്ടർ മർക്കസ് നോളേജ് സിറ്റി) 

വീൽ ചെയർ വിതരണം: ശ്രീ. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ബഹു. കോഴിക്കോട് ഖാസി) 

അധ്യക്ഷൻ: ശ്രീ. രാജേന്ദ്രൻ വെള്ളപ്പാലത്ത് (ബഹു. ചെയർമാൻ, കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്) 

റിപ്പോർട്ട് അവതരണം: ശ്രീമതി. അശ്വനി നമ്പാറമ്പത്ത് (ബഹു. വൈസ്-ചെയർമാൻ, കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്) 

ആശ്രയമറ്റ പാവങ്ങൾക്ക് സ്നേഹ വീട് കൈമാറുന്ന ഈ ചടങ്ങിൽ താങ്കളുടെ മഹനീയ സാന്നിധ്യം ഉണ്ടാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. നാഷണൽ കൌൺസിൽ കേരളാ പ്രവാസി അസോസിയേഷൻ. 

Gallery

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward