ഞങ്ങളുടെ ലക്ഷ്യം
കേരളാ പ്രവാസി അസോസിയേഷൻ (KPA)PARTY REG NO 56/071/2021-2022/PPS-I
ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട, പ്രവാസി ക്ഷേമം, ദാരിദ്ര്യ നിർമാർജനം, കാർഷിക മേഖല, ക്ഷീര വികസനം, ആരോഗ്യമേഖല, പരിസ്ഥിതി സംരക്ഷണം, വ്യവസായ മേഖല, ഉത്പന്ന നിർമ്മാണം, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ 36 മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ തുടക്കത്തിൽ മുന്നോട്ടു വെക്കുന്നത്. ഈ 36 മേഖലയുടെയും നടത്തിപ്പിനായി ഓരോ മേഖലയിലും പ്രാവീണ്യം നേടിയ വ്യക്തികളെ ഉൾകൊള്ളിച്ചുകൊണ്ട് “കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് ” ഓരോ ഗവേർണിംഗ് ബോഡികൾ രൂപീകരിക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തിരിക്കുന്നു.
അംഗത്വ വിഭാഗങ്ങൾ
കേരളാ പ്രവാസി അസോസിയേഷനിൽ രണ്ടു തരം അംഗത്വമാണ് ഉള്ളത്. സാധാരണ അംഗത്വവും, ആക്റ്റീവ് അംഗത്വവും. കേരളാ പ്രവാസി അസോസിയേഷൻ മുന്നോട്ടു വെക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ഭാഗഭാക്കാവുന്നതിന് അംഗത്വം നിർബന്ധമാണ്. കേരളാ പ്രവാസി അസോസിയേഷന്റെ ഭരണഘടനയും പെരുമാറ്റച്ചട്ടങ്ങളും അംഗീകരിച്ചു പ്രവർത്തിക്കാൻ തയ്യാറുള്ള പതിനെട്ടു വയസുകഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരത്വമുള്ളവർക്കും, മറ്റു രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളല്ലാത്തവർക്കും, KPA നിബന്ധനകൾ പാലിച്ചുകൊണ്ട് മുന്നോട്ടു പോവാൻ തയ്യാറുള്ളവർക്കും KPA എന്ന രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുക്കാം.
ആക്റ്റീവ് മെമ്പർ ആയാലുള്ള ആനുകൂല്യങ്ങൾ!
കേരളാ പ്രവാസി അസോസിയേഷൻ (KPA) - Reg No 56/071/2021-2022/PPS-I
- KPA യുടെ സ്ഥാനമാനങ്ങൾ ( കേരള പ്രവാസി അസോസിയേഷൻ പാർട്ടിയുടെ ഔദ്യോഗിക കമ്മിറ്റികളിൽ അംഗമാകാനും ഭാരവാഹിത്വം വഹിക്കാനും ഉള്ള അവകാശം)
- ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രതിനിധികൾ ആകുവാനുള്ള അവകാശം.
- പാർട്ടിയുടെ വിവിധ കമ്മിറ്റികളിലേക്കുള്ള വോട്ടവകാശം.
- ഗവേണിങ് കൗൺസിൽ അംഗമായി പ്രവർത്തിക്കുവാനും കമ്മറ്റികളിൽ സ്ഥാനമാനങ്ങൾ അലങ്കരിക്കുവാനുമുള്ള അവകാശം
സാധാരണ അംഗത്വം
പ്രതിമാസം 5 രൂപ - ഒരു വർഷത്തേക്ക് 60 രൂപ
മാസവരിസംഖ്യയായ അഞ്ചു രൂപ അടച്ചു കേരളാ പ്രവാസി അസോസിയേഷന്റെ www.keralapravasiassociation.com വെബ്സൈറ്റ് വഴിയോ, നേരിട്ടോ, അല്ലെങ്കിൽ കേരളാ പ്രവാസി അസോസിയേഷന്റെ വാർഡ് തല വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേർന്നുകൊണ്ടോ "സാധാരണ" അംഗത്വമെടുക്കാവുന്നതാണ്. സാധാരണ അംഗങ്ങൾക്ക് ഉൾപാർട്ടി വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. എല്ലാ അംഗങ്ങളുടെയും വിശദാംശങ്ങൾ കേരളാ പ്രവാസി അസോസിയേഷന്റെ വെബ്‌സൈറ്റിൽ അവരുടെ ഫോട്ടോ സഹിതം ഓൺലൈനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും. നിലവിൽ ഏതെങ്കിലും രാഷ്ട്രീയ മത സംഘടനയിൽ ഉത്തരവാദിത്വ സ്ഥാനത്തോ അല്ലാതെയോ സജീവമായി പ്രവർത്തിക്കുന്നവരാണെങ്കിൽ കേരളാ പ്രവാസി അസോസിയേഷനിൽ സാധാരണ അംഗത്വം എടുക്കുന്നതിനു മുന്നേ അതിൽ നിന്നും രാജി വെക്കേണ്ടതാണ്. കേരളാ പ്രവാസി അസോസിയേഷൻ വാർഡ് തലത്തിലാണ് പ്രവർത്തനങ്ങൾ മുഖ്യമായും കേന്ദ്രികരിക്കുന്നത് എന്നതിനാൽ എല്ലാ സാധാരണ അംഗത്വമെടുക്കുന്നവരും അതാതു വാർഡ് തല ഗ്രൂപ്പുകളിൽ ചേരേണ്ടതാണ്.
അംഗമാകൂ
arrow_outward
സജീവ അംഗത്വം
പ്രതിമാസം 50 രൂപ - ഒരു വർഷത്തേക്ക് 600 രൂപ
ഓർഡിനറി മെമ്പർഷിപ് എടുത്ത ശേഷം 6 മാസ കാലാവധിയിൽ KPA പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് സജീവ (ആക്റ്റീവ് )മെമ്പർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. സജീവ (ആക്റ്റീവ്) അംഗങ്ങൾക്ക് മാത്രമേ ഉൾപാർട്ടി വോട്ടവകാശവും പാർട്ടി ഏല്പിക്കുന്ന മറ്റു സ്ഥാനമാനങ്ങളിലേക്കു മത്സരിക്കാനും ചുമതലകളിൽ ഇരിക്കാനും കഴിയുകയുള്ളു. നിലവിൽ പൊതുപ്രവർത്തകരായി ഓരോ തലങ്ങളിലും പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ വ്യക്തികൾക്ക് ജില്ലാ കമ്മറ്റികൾ വഴി നേരിട്ട് സജീവ അംഗത്വത്തിനപേക്ഷിക്കാം. മാസവരിസംഖ്യയായ അമ്പതു രൂപ അടച്ച് ഈ അംഗത്വത്തിന് അപേക്ഷിക്കാം. വിവിധ കമ്മറ്റികളിൽ (വാർഡ്, പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ, ജില്ലാ, സംസ്ഥാന അല്ലെങ്കിൽ നേരിട്ട് നാഷണൽ കൗൺസിലിൽ) നേതൃസ്ഥാനത്തെത്താൻ സജീവ അംഗത്വം നിർബ്ബന്ധമാണ്. സജീവ അംഗത്വം സൂക്ഷ്മപരിശോധനക്കു ശേഷം മാത്രമേ നൽകുകയുള്ളു. സൂക്ഷ്മപരിശോധനയിൽ അസ്വാഭാവികത നേരിട്ടാൽ സജീവ (ആക്റ്റീവ്) മെമ്പർഷിപ്പ് ലഭിക്കുന്നതല്ല, പകരം ഓഡിനറി മെമ്പർഷിപ്പ് ആയിരിക്കും ലഭിക്കുന്നത്. ആയതിനാൽ തന്നെ സജീവ അംഗത്വത്തിന് അപേക്ഷിക്കുന്നവർക്ക് മാസവരിസംഖ്യ തിരിച്ചു നൽകുന്നതായിരിക്കില്ല. പകരം നൽകിയ തുക സംഭാവനയായി രേഖപ്പെടുത്തുന്നതാണ്.
അംഗമാകൂ
arrow_outward
അംഗത്വ കാലാവധി:
എല്ലാ അംഗത്വങ്ങളുടെയും കാലാവധി 5 വർഷമായിരിക്കും. ഓരോ 5 വർഷത്തിനും ശേഷം ഒരു അംഗം തന്റെ അംഗത്വം പുതുക്കണം. ഒരു വർഷം എന്നത് ഒരു കലണ്ടർ വർഷത്തിലെ ഏപ്രിൽ 01 മുതൽ മാർച്ച് 31 വരെയുള്ള പന്ത്രണ്ടു മാസമാണ്. എന്നിരുന്നാലും, പാർട്ടി രൂപീകരണ തീയതി മുതൽ സജീവ അംഗങ്ങളായ എല്ലാ വ്യക്തികളുടെയും സജീവ അംഗത്വത്തിന്റെ പ്രാരംഭ കാലാവധി 2026 മാർച്ച് 31 വരെ ആയിരിക്കും.
അംഗത്വ ഫീസ് എങ്ങനെ അടയ്ക്കാം:
സാധാരണ അംഗത്വ ഫീസും, സജീവ അംഗത്വ ഫീസും നേരിട്ട് കേരളാ പ്രവാസി അസോസിയേഷൻ വാർഡ്, പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ, ജില്ലാ, സംസ്ഥാന കമ്മറ്റി അംഗങ്ങൾക്ക് കൈമാറുകയോ, ഗൂഗിൾ പേ, പേ ടിഎം, പേ യു, അല്ലെങ്കിൽ പേയ്‌മെന്റ് ഗേറ്റ് വേ, അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ വഴി കേരളാ പ്രവാസി അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടോ അടക്കേണ്ടതാണ്. വർഷാ വർഷം ഓഡിറ്റ് ചെയ്യപ്പെടുന്നു എന്നുള്ളതുകൊണ്ട് കേരളാ പ്രവാസി അസോസിയേഷന്റെ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ സംഭാവനകളും, അംഗത്വ ഫീസ് മുതലായ ഫണ്ടുകളും സ്വീകരിക്കാൻ പാടുള്ളു.
അംഗങ്ങളുടെ വിശദാംശങ്ങൾ:
അംഗങ്ങളുടെ വിശദാംശങ്ങൾ കേരളാ പ്രവാസി അസോസിയേഷന്റെ വെബ്‌സൈറ്റിൽ അവരുടെ ഫോട്ടോ സഹിതം ഓൺലൈനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.