ഇൻഡിപെൻഡൻ്റ് ട്രേഡ് യൂണിയൻ (ITU); സംസ്ഥാനതല കമ്മിറ്റി രൂപീകരണ കൺവെൻഷൻ
By admin 17-03-2024
ഇൻഡിപെൻഡൻ്റ് ട്രേഡ് യൂണിയൻ (ITU); സംസ്ഥാനതല കമ്മിറ്റി രൂപീകരണ കൺവെൻഷൻ
കേരളാ പ്രവാസി അസോസിയേഷൻ (KPA) എന്ന സ്വതന്ത്ര ദേശീയ പാർട്ടിയുടെ കീഴിൽ രൂപീകരിച്ച ഇൻഡിപെൻഡൻ്റ് ട്രേഡ് യൂണിയൻ (ITU) എന്ന തൊഴിലാളി സംഘടനയുടെ സംസ്ഥാന തല കമ്മിറ്റിയുടെ രൂപീകരണ കൺവെൻഷൻ 17/03/24 ന് ഞായറാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പാർട്ടി ദേശീയ കൗൺസിൽ സെക്രട്ടറി ജെറി രാജു സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. സംസ്ഥാന പ്രസിഡൻ്റ് ബിജു വർക്കലയെയും, സെക്രട്ടറി സജീവൻ കോഴിക്കോട്, ട്രഷറർ അസ്കർ കൊളംബോ തൃശൂർ എന്നിവരെയും വൈസ് പ്രസിഡൻ്റ്, ജോയിൻ്റ് സെക്രട്ടറി എന്നീ സഹഭാരവാഹികളായി 4 വീതം പേരെയും തെരഞ്ഞെടുത്തു. നിലവിലുള്ള ട്രേഡ് യൂണിയനുകളിൽ നിന്ന് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളാണ് I. T. U. വിനുള്ളതെന്നും അനാവശ്യ സമരങ്ങളിലൂടെ തൊഴിൽ സ്ഥാപനങ്ങൾ പൂട്ടിക്കുന്ന ചിന്താഗതിയെ തങ്ങൾ പൂർണ്ണമായും എതിർക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. അതേ സമയം തൊഴിലാളികളുടെ അവകാശങ്ങൾക്കായി ജനാധിപത്യപരമായും നിയമപരമായും ഏതറ്റം വരെ പോകാനും തയ്യാറുമാണ്. കേരളത്തിലെ മണൽ തൊഴിലാളികളെ വഞ്ചിക്കുന്ന സർക്കാർ നിലപാടിനെതിരെ നിയമപോരാട്ടത്തിനായി കെപിഎ അടുത്ത ആഴ്ച തന്നെ കോടതിയെ സമീപിക്കും.
250 പേർ പങ്കെടുത്ത ചടങ്ങിൽ വിവിധ ജില്ലകളിൽ നിന്നു വന്ന നേതാക്കന്മാരും, മണൽ തൊഴിലാളികളും ആശംസകൾ അർപ്പിച്ചു. പാർട്ടി ദേശീയ കൗൺസിൽ അംഗം ശ്രീമതി. ബീന സുനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി മൻസൂർ മണ്ണിൽ സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് ബിജു വർക്കല നന്ദി പ്രകാശിപ്പിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ട്രേഡ് യൂണിയൻ പ്രതിനിധികൾ. കൺവെൻഷനിൽ സന്നിഹിതരായി.