'ആയിരം ഭവന പദ്ധതി'
By admin 29-12-2022
'ആയിരം ഭവന പദ്ധതി'
കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ "ആയിരം ഭവന പദ്ധതി" പ്രകാരം നിർമിച്ച ആദ്യ വീടുകളുടെയും, KPA ട്രസ്റ്റ് നൽകുന്ന സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച മറ്റൊരു വീടിന്റെയും താക്കോൽ ദാനവും, കാലവർഷ കെടുതിയിൽ തകർന്നുപോയ ഒരു വീടിനുള്ള ധനസഹായവും 2022 ഡിസംബർ 29 ന് വ്യാഴാഴ്ച്ച വൈകുന്നേരം 5.30 ന് മാവൂർ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ ബഹു. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള മുഖ്യ അതിഥിയായ ചടങ്ങിൽ നിർവഹിക്കപ്പെട്ടു. 'ആയിരം ഭവന പദ്ധതി'യ്ക്ക് ഒപ്പം മറ്റു ജീവകാരുണ്യ പ്രവർത്തികൾക്കും കേരളാ പ്രവാസി അസോസിയേഷൻ തുടക്കം കുറിച്ചു.
മുഖ്യാതിഥി & താക്കോൽദാനം: ശ്രീ. അഡ്വ. പി.എസ് ശ്രീധരൻ പിള്ള (ബഹു. ഗോവ ഗവർണർ)
ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം: ശ്രീ. എം.കെ രാഘവൻ - (ബഹു. എം.പി)
അധ്യക്ഷൻ: ശ്രീ. രാജേന്ദ്രൻ വെള്ളപ്പാലത്ത് - (ബഹു. ചെയർമാൻ, കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്)
റിപ്പോർട്ട് അവതരണം: ശ്രീമതി. അശ്വനി നമ്പാറമ്പത്ത് - (ബഹു. വൈസ്-ചെയർമാൻ, കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്)
മാവൂർ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വീട് നിർമിക്കാനുള്ള സാമ്പത്തിക സഹായ വിതരണം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു നെല്ലൂളി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് വീൽചെയറുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മൈമുന കടുക്കാഞ്ചീരി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വെള്ളപ്പാലത്ത് ബാലകൃഷ്ണൻ നായർ സംസാരിച്ചു. നാഷണൽ കൗൺസിൽ അംഗം ഷഹീൻ ഖാൻ സ്വാഗതവും ട്രസ്റ്റി ബീന സുനിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ഡോ. മുഹമ്മദ് അബ്‌ദുൾ ഹകീം അസ്ഹരി, ബഹു. മാനേജിങ് ഡയറക്ടർ മർക്കസ് നോളേജ് സിറ്റി, ശ്രീ. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ബഹു. കോഴിക്കോട് ഖാസി എന്നീ വിശിഷ്ട വ്യക്തികൾ അവസാന നിമിഷം വന്നു ചേർന്ന ഒഴിവാക്കാൻ കഴിയാതിരുന്ന ചില കാര്യങ്ങളാൽ ചടങ്ങിൽ എത്തിച്ചേരാൻ കഴിയില്ല എന്നറിയിച്ചിരുന്നു.
ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ ഊന്നി പ്രവർത്തിക്കുന്ന കേരളാ പ്രവാസി അസോസിയേഷൻ മുൻഗണന കൊടുക്കുന്ന ഒൻപതു കാര്യങ്ങൾ നടപ്പിൽ വരുത്താനായാണ് കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് രൂപീകരിച്ചത്.
1. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പാർപ്പിട സൗകര്യമൊരുക്കുക - ആയിരം ഭവനങ്ങൾ സമയബന്ധിതമായി പൂർണമായോ ഭാഗികമായോ നിർമിച്ചു നൽകുക എന്നുള്ളതാണ് KPA ഇതിലൂടെ ആദ്യ പടിയായി ലക്ഷ്യം വെക്കുന്നത്. 2022 ഡിസംബർ 22 നു മാവൂരിൽ മൂന്നു വീടുകൾ ഇതിന്റെ ഭാഗമായി നൽകികൊണ്ട് ഈ പദ്ധതിക്ക് തുടക്കം കുറിച്ചു.
2. രോഗ പീഡകളാൽ അവശത അനുഭവിക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ ചികിത്സയും അനുബന്ധ കാര്യങ്ങൾക്കുമായുള്ള മെഡിക്കൽ ഇൻഷുറൻസ് സൗകര്യങ്ങൾ ലഭ്യമാക്കുക - ഇതിന്റെ ഭാഗമായി ഒരു പ്രമുഖ ഇൻഷുറൻസ് കമ്പനിയുമായി KPA ഇൻഷുറൻസ് കോൺട്രാക്ട് അടുത്ത ദിവസം തന്നെ ഒപ്പു വെക്കും. മൂന്നു ലക്ഷം രൂപ വരെയുള്ള മെഡിക്കൽ ഇൻഷുറൻസ് പാക്കേജ് ആണ് KPA ലക്ഷ്യം വെക്കുന്നത്
3. ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായി ദരിദ്ര വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുക.
4. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന ജനവിഭാഗത്തിന് കൈത്താങ്ങാവുക - ഒൻപതു വീൽ ചെയറുകൾ ആണ് KPA ഇന്നലെ ഇതിന്റെ ഭാഗമായി നൽകിയത്.
5. അശരണരായ വയോജനങ്ങൾക്കു ജീവിത സായാഹ്നനത്തിൽ സാന്ത്വനമാവുക.
6. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികൾ നടപ്പിൽ വരുത്തുക.
7. മാലിന്യ സംസ്കരണവും ശുചിത്വവും നടപ്പിൽ വരുത്താനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക
8. ദാരിദ്ര്യ നിർമാർജന പദ്ധതികൾ ആസൂത്രണം ചെയ്യുക
9. സ്ത്രീ ശാക്തീകരണം എന്നുള്ളത് ഒരു മുദ്രാവാക്യമായി അവശേഷിക്കാതെ യാഥാർത്ഥ്യമാക്കി തീർക്കുവാനുള്ള പരിശ്രമങ്ങൾക്ക് ആക്കം കൂട്ടുക
മേല്പറഞ്ഞ ഒൻപതു കാര്യങ്ങൾ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഇത്തരം പദ്ധതികൾ നടപ്പിൽ വരുത്താൻ ഫണ്ട് ശേഖരണം ആവശ്യമാണ്. അതിനായി Crowd Funding , CSR ഫണ്ടുകൾ, Donations എന്നിവയെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തിൽ നിയമപരമായ ഫണ്ട് ശേഖരണത്തിന് ആവശ്യമായ 12 A , 80 G , CSR , DARPAN തുടങ്ങിയ അംഗീകാരങ്ങൾ ഇതിനോടകം KPA നേടിയിട്ടുണ്ട്. ഏതു രീതിയിൽ ഈ പദ്ധതികൾക്ക് അപേക്ഷിക്കാം എന്നുള്ളതിന്റെ മാർഗരേഖ അടുത്ത ദിവസങ്ങളിൽ തന്നെ നമ്മൾ പുറത്തിറക്കുന്നതാണ്. ഒരു വീടിരിക്കുന്നത് ഒരു വാർഡിലാണ് എന്നുള്ളതുകൊണ്ടുതന്നെ കേരളാ പ്രവാസി അസോസിയേഷൻ വാർഡ് തലം വരെയുള്ള കമ്മറ്റികൾ എത്രയും പെട്ടെന്ന് നിലവിൽ വരുത്താനുള്ള ശ്രമങ്ങൾക്ക് KPA യുടെ 14 ജില്ലാ കമ്മറ്റികളും നേതൃത്വം നൽകുന്നതാണ്. ഓരോ ജില്ലയിൽ നിന്നും വരുന്ന അപേക്ഷകൾ അതാതു വാർഡ് കമ്മറ്റി അംഗീകരിച്ചാൽ മാത്രമേ KPA ട്രസ്റ്റിന് ഈ അപേക്ഷകൾ പരിഗണിക്കാൻ കഴിയുകയുള്ളു. വാർഡ് / പഞ്ചായത്ത് / മുനിസിപ്പൽ / കോർപറേഷൻ കമ്മറ്റികളിൽ പൊതു രംഗത്ത് പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ വ്യക്തികളെയായിരിക്കും പരിഗണിക്കുക.