KPA പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ജൂലൈ - 16 ഞായറാഴ്ച
By admin 16-07-2023
KPA പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ജൂലൈ - 16 ഞായറാഴ്ച
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സമീപനങ്ങളിൽ മനംമടുത്ത ജനസമൂഹത്തിന് പ്രതീക്ഷ പകർന്നാണ് ഒരു വർഷം മുമ്പ് കേരള പ്രവാസി അസോസിയേഷൻ (കെപിഎ) രൂപം കൊണ്ടത്. പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച ഏക സ്വതന്ത്ര രാഷ്ട്രീയ പാർട്ടി കൂടിയാണ് കെപിഎ. മാറിമാറി വരുന്ന സർക്കാറുകൾ പൂർണമായും അവഗണിക്കുന്ന വലിയ അസംഘടിതരായ സമൂഹമാണ് പ്രവാസികൾ. പ്രവാസികൾ നേടിയെടുത്ത കഴിവും പരിജ്ഞാനവും ഉപയോഗപ്പെടുത്തി പ്രവാസികളുടെ പങ്കാളിത്തത്തോടെയുള്ള നാടിന്റെ വികസനമാണ് കെപിഎ ലക്ഷ്യമിടുന്നത്. രാജ്യത്തെ സമകാലിക രാഷ്ട്രീയത്തിൽ കൃത്യമായ നിലപാടെടുത്ത് കെപിഎ കരുത്തോടെ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
പതിനെട്ടു വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും കെപിഎ യിൽ അംഗത്വമെടുത്തു പ്രവർത്തിക്കാം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവഗണിച്ച വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ് കെപിഎ. സ്വയംപര്യാപ്ത നവകേരളം പ്രവാസികളിലൂടെ എന്ന ലക്ഷ്യവുമായി 36 ഇന കർമ്മ പദ്ധതികളുമായി അതിവേഗം മുന്നോട്ടു കുതിക്കുന്ന ഒരു പ്രസ്ഥാനമാണ് KPA . രൂപികരിച്ച് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാഷണൽ കൗൺസിലിന് കീഴെ സംസ്ഥാന കമ്മറ്റിയും, അതിനു കീഴെ ജില്ലാ, കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, വാർഡ് കമ്മറ്റികളും നിലവിൽ വന്നുകൊണ്ടിരിക്കുന്നു.
36 ഇന കർമപരിപാടികളിൽ ഒൻപതു അടിയന്തിര പ്രാധാന്യമുള്ള പദ്ധതികൾ നടപ്പിൽ വരുത്താനായി കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഈ ഒൻപതു പദ്ധതികൾ ജന പങ്കാളിത്തത്തോടെ നടപ്പിൽ വരുത്താനാണ് KPA ഉദ്ദേശിക്കുന്നത്. അതിനായി CSR , Crowd Funding , Donation , മുതലായ മാർഗങ്ങൾ സ്വീകരിക്കാനുള്ള എല്ലാ നിയമപരമായുള്ള നടപടിക്രമങ്ങളും പാലിച്ചു വരുന്നു. ഇതോടൊപ്പം ഓരോ വീട്ടിലും ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ നാട്ടിലോ അല്ലെങ്കിൽ വിദേശത്തോ യോഗ്യതക്കനുസരിച്ചു ഒരു തൊഴിൽ . അതിനുവേണ്ടിയുള്ള pravasijobs.com എന്ന ജോബ് പോർട്ടൽ പ്രവർത്തനം ഏതാനും ദിവസത്തിനകം ആരംഭിക്കുന്നതാണ് .
ഒൻപതിന കർമ്മപദ്ധതികളിൽ പാർപ്പിട പദ്ധതിക്കു അതീവ പ്രാധാന്യം നൽകി തികച്ചും അർഹരായവർക്ക് 1000 വീടുകൾ ആദ്യഘട്ടത്തിൽ നിർമിച്ചു നൽകുക എന്നതാണ് KPA ലക്ഷ്യം വക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ രണ്ടുവീടുകളുടെ താക്കോൽ ദാന കർമം ഈ കഴിഞ്ഞ ഡിസംബറിൽ മാവൂർ പഞ്ചായത്തിൽ ബഹു. ഗോവ ഗവർണർ ശ്രീ ശ്രീധരൻ പിള്ള കോഴിക്കോട് പാർലമെന്റ് എംപി ശ്രീ രാഘവന്റെ സാന്നിധ്യത്തിൽ നടത്തി. ഇതുപോലെയുള്ള നിരവധി ജനോപകാര പദ്ധതികളുമായി കേരളാ പ്രവാസി അസോസിയേഷൻ എന്നും നിങ്ങളോടൊപ്പമുണ്ടാവും.
പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ജൂലൈ 16 നു പത്തനംതിട്ട ന്യൂ ഇന്ദ്രപ്രസ്ഥ ഹോട്ടൽ അടൂരിൽ വച്ച് നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട കേരളാ പ്രവാസി അസോസിയേഷൻ ദേശീയ ചെയർമാൻ ശ്രീ. രാജേന്ദ്രൻ വെള്ളപാലത്ത്, ദേശീയ പ്രസിഡണ്ട് ശ്രീമതി. അശ്വനി നമ്പാറമ്പത്, ദേശീയ ജനറൽ സിക്രട്ടറി ശ്രീ. ജെറി രാജു എന്നിവർ പങ്കെടുക്കുന്നു. ഓഗസ്ററ് മാസത്തോടെ എല്ലാ ജില്ലാ സമ്മേളനങ്ങളും പൂർത്തീകരിച്ചു സംസ്ഥാന സമ്മേളനം നടത്താനാണ് പാർട്ടിയുടെ തീരുമാനം.
KPA യിൽ അണിചേരൂ... നമുക്കൊരുമിച്ചു നവ കേരളം പടുത്തുയർത്താം.
ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ
ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)
അംഗമാകൂ arrow_outward